മോണോപോളി ബോര്‍ഡ് ഗെയിമില്‍ തോറ്റതിന്റെ ദേഷ്യത്തില്‍ രണ്ടാനച്ഛനേയും സഹോദരിയേയും വെടിവച്ച യുവാവ് അറസ്റ്റില്‍. ഒക്കലഹോമയില്‍ ശനിയാഴ്ച്ചയാണ് സംഭവം നടന്നത്. ബോര്‍ഡ് ഗെയിമില്‍ തോറ്റതിനെ തുടര്‍ന്ന് ജോണ്‍ റോണാള്‍ഡ് ഡിവൈന്‍ ആംസ്ട്രോഗ് എന്ന യുവാവാണ് കുടുംബാംഗങ്ങള്‍ക്കെതിരെ വെടിയുതിര്‍ത്തത്.
സമീപത്തെ വീട്ടില്‍ നിന്ന് വെടിയൊച്ച കേട്ടെന്ന വിവരത്തേതുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് യുവാവ് വീട്ടില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. അതേസമയം, ബോര്‍ഡ് ഗെയിമം കളിക്കുന്ന സമയത്ത് യുവാവ് മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.