ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്റെ പേരിൽ തന്നെ തീവ്രവാദിയുണ്ടെന്ന വർഗീയ പരാമർശവുമായി വിഴിഞ്ഞം സമര സമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ്. ‘അബ്ദുറഹ്മാന്റെ പേരില്‍ തന്നെ ഒരു തീവ്രവാദിയുണ്ട്. മത്സ്യത്തൊഴിലാളികളുടെ കാര്യങ്ങള്‍ നോക്കേണ്ട മന്ത്രിയാണദ്ദേഹം. പക്ഷേ ആ വിടുവായനായ അബ്ദുറഹ്മാന്‍ അഹമ്മദ് ദേവര്‍കോവിലിന് വേണ്ടിയാണ് സംസാരിക്കുന്നത്. രാജ്യദ്രോഹം ചെയ്തത് ആരാണെന്ന് വിഴിഞ്ഞത്ത് നടന്ന സമരത്തില്‍ നിന്ന് മനസിലാകും. അബ്ദുറഹ്മാന്റെ ഗുണ്ടകളെ അഴിഞ്ഞാടാന്‍ വിട്ടതുകൊണ്ടാണ് മത്സ്യത്തൊഴിലാളികള്‍ നിഷ്‌കരുണം അടികൊള്ളേണ്ടി വന്നത്. ഞങ്ങള്‍ രാജ്യദ്രോഹികളായിരുന്നെങ്കില്‍ അബ്ദുറഹ്മാനെ പോലുള്ള ഏഴാം കൂലികള്‍ ഇവിടെ ഭരണം നടത്തില്ലായിരുന്നു.’ എന്നാണ് തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞത് .
സമരം കത്തിയെരിയുമ്പോള്‍ സര്‍ക്കാര്‍ വീണ വായിക്കുകയാണ്. ആത്മാഭിമാനമുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്നും ഫാ. തിയോഡോഷ്യസ് ഡിക്രൂസ് ആരോപിച്ചു.ലത്തീന്‍ അതിരൂപതക്കെതിരെ വിമര്‍ശനവുമായി മന്ത്രി അബ്ദുറഹ്മാന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ്‌ലത്തീന്‍ ഫാ.തിയോഡോഷ്യസ് വര്‍ഗീയ പരാമര്‍ശം നടത്തിയത് .
















