തിരുവനന്തപുരം : ലത്തീന്‍ അതിരൂപതക്കെതിരെ വിമര്‍ശനവുമായി ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടു നടന്ന സെമിനാറിൽ ആണ് മന്ത്രിയുടെ വിമർശനം. വിഴിഞ്ഞം പദ്ധതിക്ക് തറക്കല്ലിട്ടപ്പോള്‍ സദ്യയും കഴിച്ചു പോയവര്‍ ഇപ്പോള്‍ നിലപാട് മാറ്റിയതിന് പിന്നില്‍ മറ്റു താല്പര്യങ്ങള്‍ ആണെന്ന് മന്ത്രി ആരോപിച്ചു.
വിഴിഞ്ഞം തുറമുഖത്തിന് എതിരായ സമരം അംഗീകരിക്കാൻ രാജ്യസ്നേഹമുള്ള ആർക്കും കഴിയില്ലെന്ന് വി. അബ്ദുറഹിമാൻ പറഞ്ഞത് .സമരക്കാർക്ക് പിന്നിൽ ആരാണ് ? അതിന് പ്രേരണ നൽകുന്നത് ആരാണ് എന്നതാണ് പ്രധാനം . സർക്കാരിന് താഴുന്നതിന് ഒരു പരിധിയുണ്ട്. ഇത്രയധികം താഴേണ്ടതില്ലെന്ന് എല്ലാവരും പറഞ്ഞതാണ്. സമരക്കാരെ സമവായത്തിലെത്തിക്കാൻ ആവുന്നത്ര ശ്രമിച്ചു.തുറമുഖത്തിന്റെ ലാഭം മുഖ്യമന്ത്രിക്ക് വീട്ടിൽ കൊണ്ട് പോകാനല്ല. ഒരാഴ്ചയെങ്കിലും തുറമുഖ നിർമ്മാണം നിർത്തി വയ്ക്കണം എന്ന് പറയുന്നത് സമരം അല്ല മറ്റെന്തോ ആണ്. തുറമുഖം എന്തായാലും വരും ഇത് സർക്കാരിന്റെ വാക്കാണ്. ഒരു തൊഴിലാളിയുടെ പോലും ഒരിറ്റ് കണ്ണീർ വീഴാൻ സർക്കാർ സമ്മതിക്കില്ല, ഇത് എല്ലാവരും മനസിലാക്കണം.ഇതിലും വലിയ തടസങ്ങൾ മാറ്റിയിട്ടുണ്ട്. ഇച്ഛാശക്തിയുള്ള ഭരണകൂടം വന്നപ്പോഴാണ് ഗെയിൽ ദേശീയ പാത തടസങ്ങൾ മാറിയതെന്നും മന്ത്രി അബ്ദുറഹിമാൻ പറഞ്ഞു
സെമിനാർ ഉദ്ഘാടനം ചെയ്യാനിരുന്ന മുഖ്യമന്ത്രി പരിപാടി ഒഴിവാക്കി. ആരോഗ്യപരമായ കാരണങ്ങളാൽ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
















