സാങ്കേതിക സർവകലാശാല താൽക്കാലിക വിസി നിയമനം ചോദ്യം ചെയ്‌ത് സർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന് . ഈ വിധി സർക്കാരിനും ഗവർണർക്കും നിർണായകമാണ്. ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജിയിൽ വിധി പറയുക.
സർക്കാർ നൽകിയ പട്ടിക തളളിക്കളഞ്ഞ് ഡോ. സിസ തോമസിനെ ഗവർണർ താൽക്കാലിക വിസിയാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്നാണ് സർക്കാർ വാദം. എന്നാൽ സർക്കാർ സമർപ്പിച്ച പട്ടികയലടക്കം വേണ്ടത്ര യോഗ്യതയുളളവർ ഇല്ലായിരുന്നെന്നും അതിനാലാണ് സ്വന്തം നിലയിൽ യോഗ്യതയുള്ള ആളെ കണ്ടെത്തിയതെന്നുമാണ് ഗവർണർ വ്യക്തമാക്കുന്നത്.
വിസി നിയമനത്തിലെ സർക്കാർ-ഗവർണർ ഏറ്റുമുട്ടൽ അനാവശ്യമായിപ്പോയെന്ന് കോടതി ഇന്നലത്തെ വാദത്തിനിടെ പരാമർശിച്ചിരുന്നു.
















