തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള എക്സ്പെര്‍ട്ട് സമ്മിറ്റ്ഇന്ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടക്കും. വിഴിഞ്ഞം സീ പോര്‍ട്ട് കമ്പനി സംഘടിപ്പിക്കുന്ന പരിപാടി രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. .തുറമുഖമന്ത്രി അഹമ്മദ് ദേവര്‍ കോവിലും പങ്കെടുക്കും.
വിഴിഞ്ഞം തുറമുഖ സമരം അക്രമങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിൽ പദ്ധതിയുടെ ഗുണങ്ങള്‍ പൊതു സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ സെമിനാറുകള്‍ നടക്കുന്നത് . ഈ സ്വപ്ന പദ്ധതിക്കെതിരെ ചിലര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ആക്ഷേപങ്ങളിലെ അവാസ്തവങ്ങള്‍ ശാസ്ത്രീയവും സമഗ്രവുമായി കേരളീയ പൊതുസമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കപ്പെടേണ്ടതുണ്ട്. ഇതിനായാണ് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തുന്നതെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അറിയിച്ചു.
















