തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിനെതിരെ ഇന്നും നാളെയുമായി എല്‍ഡിഎഫ് പ്രചാരണം. സിപിഎം ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വാര്‍ഡ് തല പ്രചാരണം നഗരസഭയിലെ നൂറുവാര്‍ഡുകളിലും സംഘടിപ്പിക്കും.
അതേസമയം, യുഡിഎഫ് ബിജെപി കൂട്ട്‌കെട്ടാണ് കത്ത് വിവാദത്തിന് പിന്നിലെന്ന് സിപിഎം ആരോപിക്കുന്നു. തിരുവനന്തപുരം നഗരസഭയിലെ കരാര്‍ നിയമനത്തിന് പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ട് മേയറുടേയും കൗണ്‍സിലറുടേയും കത്ത് പുറത്ത് വന്നത് സമാനതകളില്ലാത്ത നാണക്കേടാണ് സിപിഎമ്മിനുണ്ടാക്കിയത്.
















