തൃശൂർ: ഗുരുവായൂരിൽ 25 ലക്ഷത്തോളം രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. പുന്നവലിയപറമ്പ് പുതുവീട്ടിൽ ഷെഫീക്, (36) വാടാനപ്പിള്ളി ഗന്നേശമംഗലം പണിക്കവീട്ടിൽ മകൻ ഷായി (25) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ദിവസങ്ങളായി ഇവർ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഗുരുവായൂരിൽ വാഹന പരിശോധനക്കിടെ നിർത്താതെ പോയ വാഹനത്തെ പോലീസ് പിന്തുടർന്നു.
പേരകം ഭാഗത്ത് വച്ച് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും പോലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.