തൃശൂര്‍: ചേലക്കര വാഴാലിപ്പാടത്ത് സുഹൃത്തിന്റെ വെട്ടേറ്റ് ചെത്തുതൊഴിലാളി മരിച്ചു. പ്രതിയ്ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. വാഴാലിപ്പാടം സ്വദേശി വാസുദേവന്‍(56) ആണ് മരിച്ചത്. പ്രദേശവാസിയായ ജയനും വെട്ടേറ്റു. ഇയാളെ തൃശ്ശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു.
ഇന്നു രാവിലെ ചെത്തുതൊഴിലാളികളായ വാസുദേവനും ഗിരീഷും ഒരുമിച്ചാണ് വാഴാലിപ്പാടത്തെ തോട്ടത്തില്‍ ജോലിക്ക് പോയത്. ഇവിടെ വെച്ച് ഗിരീഷ് ചെത്താനുപയോഗിക്കുന്ന കത്തികൊണ്ട് വാസുദേവന്റെ കഴുത്തിന് വെട്ടുകയായിരുന്നു. വാസുദേവന്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഇതിനു പിന്നാലെയാണ് ഓട്ടോറിക്ഷാ ഡ്രൈവറായ ജയനും വെട്ടേറ്റത്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ചെറുതുരുത്തി പൊലീസും വിരലടയാളെ വിദഗ്ദരും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.