പന്തീരങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് എൻഐഎ. ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലെ എൻഐഎ കോടതിയിൽ അപേക്ഷ നൽകി.
അലൻ ഷുഹൈബ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കാട്ടി കേരള പൊലീസ് നേരത്തെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് എൻഐഎയുടെ നടപടി.കര്‍ശന ഉപാധികളോടെയാണ് കോടതി അലന്‍ ഷുഹൈബിന് ജാമ്യം നല്‍കിയിരുന്നത്.
മറ്റൊരു കേസിൽ ഉൾപ്പെടരുതെന്ന വ്യവസ്ഥയും ഉണ്ടായിരുന്നു. എന്നാല്‍ കണ്ണൂര്‍ പാലയാട് ലോ കോളേജ് ക്യാമ്പസില്‍ വെച്ച് വിദ്യാര്‍ത്ഥികളെ അക്രമിച്ചെന്ന് കാട്ടി എസ്എഫ്ഐ അലൻ ഷുഹൈബിനെതിരെ നേരത്തെ പരാതി നൽകിയിരുന്നു. ഈ പരാതിയില്‍ അലനെതിരെ ധര്‍മ്മടം പോലീസ് കേസെടുത്തിരുന്നു.
ഇത് ചൂണ്ടിക്കാട്ടിയാണ് പന്നിയങ്കര പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ എന്‍ഐഎ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
















