അടുത്ത വര്‍ഷം നാലുവര്‍ഷ ബിരുദ സംവിധാനത്തിലേക്ക് പ്രവേശിക്കുമെന്നു ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. മാതൃകാ കരിക്കുലം പരിഷ്‌കരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു.
മാതൃകാകരിക്കുലം സര്‍വ്വകലാശാലാ തലത്തില്‍ തൊട്ട് കോളേജ് തലങ്ങളില്‍ വരെ ചര്‍ച്ച ചെയ്യും. അവിടെ ഉയരുന്ന ഭേദഗതി കൂടി വിലയിരുത്തി സര്‍വ്വകലാശാലകളില്‍ പരിഷ്‌കരിച്ച കരിക്കുലം നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കരിക്കുലം പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള സംസ്ഥാന ശില്പശാല നാളെ മുതല്‍ തിരുവനന്തപുരത്ത് നടക്കും. നിലവാരത്തിലുള്ള കരിക്കുലവും സിലബസും ഉറപ്പു വരുത്താനാണ് സംസ്ഥാന ശില്പശാല സംഘടിപ്പിക്കുന്നത്.
















