ദക്ഷിണ ബിഹാറിലെ ജലക്ഷാമം പരിഹരിക്കുന്നതിനായി നിതീഷ് കുമാര്‍ തന്റെ സ്വപ്ന പദ്ധതിയായ ‘ഹര്‍ ഘര്‍ ഗംഗാ ജല്‍’ രാജ്ഗിറില്‍ ആരംഭിച്ചു. വാട്ടര്‍ ടാങ്കറുകളെ ആശ്രയിക്കുന്ന രാജ്ഗിര്‍, ഗയ, ബോധഗയ തുടങ്ങിയ നഗരങ്ങളിലെ ജലക്ഷാമം പരിഹരിക്കാന്‍ പ്രത്യേക പദ്ധതിയാണിത്.നഗരങ്ങളിലെ 89,000 കുടുംബങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. പ്രതിസന്ധി പരിഹരിക്കാന്‍ ബിഹാര്‍ സര്‍ക്കാര്‍ ഗംഗാജലം ഉപയോഗിക്കുന്നു. ഗയ, ബോധ് ഗയ, രാജ്ഗിര്‍ തുടങ്ങിയ ഞായറാഴ്ച രാജ്ഗീറില്‍ ഗംഗാ ആരതി നടത്തിയ ശേഷമാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പദ്ധതി ആരംഭിച്ചത്.
2019ല്‍ മുഖ്യമന്ത്രി നിതീഷിന്റെ അധ്യക്ഷതയില്‍ ഗയയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗമാണ് ഈ ഗംഗാ ജലവിതരണ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ഇതിന് കീഴില്‍ ‘ഹര്‍ ഘര്‍ ഗംഗാജല്‍’ പദ്ധതി ആരംഭിച്ചു. ഈ പദ്ധതി പ്രകാരം, ദക്ഷിണ ബിഹാറിലെ ജലക്ഷാമമുള്ള നഗരങ്ങളില്‍ ഗംഗ നദിയില്‍ നിന്നും ശേഖരിക്കുന്ന ജലം കുടിവെള്ളമായി ഉപയോഗിക്കുന്നു.ഈ പദ്ധതി പ്രകാരം ഈ നഗരങ്ങളിലെ ഓരോ വീടിനും പ്രതിദിനം 135 ലിറ്റര്‍ വെള്ളം നല്‍കും. ദക്ഷിണ ബിഹാറിലെ വരണ്ട പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ടൂറിസത്തിന്റെ സൗകര്യാര്‍ത്ഥം ഹോട്ടലുകള്‍, ആശുപത്രികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ഈ പദ്ധതിയില്‍ വെള്ളം ലഭിക്കും.
7.5 ലക്ഷം പേരുടെ ദാഹമകറ്റാന്‍ ഗംഗാനദിയിലെ വെള്ളത്തെ കുടിവെള്ളമാക്കി മാറ്റുന്നത് രാജ്യത്ത് ആദ്യമാണ്. രാജ്ഗീറിന് ശേഷം നവംബര്‍ 28ന് ഗയയിലും ബോധഗയയിലും പദ്ധതി ആരംഭിക്കും. ഈ പദ്ധതിയുടെ ആദ്യ ഘട്ടമാണിത്. രണ്ടാം ഘട്ടം 2023-ല്‍ ആരംഭിക്കും. ഈ സമയം നവാഡ ജില്ലയേയും പദ്ധതിയില്‍ ഉള്‍പ്പെടും.
















