തിരുവനന്തപുരം: ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ ഉദിയന്‍കുളങ്ങരയില്‍ പുലര്‍ച്ചെയോടെയാണ് സംഭവം നടന്നത്. 58കാരനായ ചെല്ലപ്പനെ ഭാര്യ ലൂര്‍ദ്ദ് മേരിയാണ് കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. കുടുംബപ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.