വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല ഉപരോധസമരത്തെ തുടർന്ന് വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരാഴ്ച്ച മദ്യ നിരോധനം ഏർപ്പെടുത്തി. പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യവിൽപ്പന ശാലകളുടെ പ്രവർത്തനം നവംബർ 28 മുതൽ ഡിസംബർ നാല് വരെ നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.
അതേസമയം വിഴിഞ്ഞം തുറമുഖ സംഘർഷത്തിൽ കണ്ടാലറിയാവുന്ന 3000 പേർക്കെതിരെ പോലീസ് കേസെടുത്തു. വൈദികരെ അടക്കം ആരേയും പേരെടുത്ത് പറഞ്ഞ് പ്രതിയാക്കിയിട്ടില്ല. സംഘം ചേർന്ന് പോലീസിനെ ബന്ദിയാക്കിയെന്നാണ് എഫ്‌ഐആർ . കസ്റ്റഡിയിൽ എടുത്തവരെ വിട്ടു കിട്ടിയില്ലെങ്കിൽ സ്റ്റേഷന് അകത്തിട്ട് പോലീസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.85 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് വിലയിരുത്തൽ. . വിഴിഞ്ഞം ഡിപ്പോയിൽ നിന്നും കെഎസ്ആർടിസി സർവ്വീസ് തുടങ്ങിയിട്ടില്ല.
















