കാസർകോട്: ശശി തരൂരിനെതിരായ അപ്രഖ്യാപിത വിലക്കിനുപിന്നില്‍ ആരാണെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കണമെന്ന് കാസർഗോട് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് കാസർകോട് ജില്ല കമ്മറ്റി ഇന്നലെ സംഘടിപ്പിച്ച ചിന്തൻ ശിവിരിലാണ് വിമർശനം ഉയർന്നത്.
കേരളത്തില്‍ അപ്രഖ്യാപിത ഹൈക്കമാന്‍ഡുണ്ടോയെന്നും ചിന്തന്‍ ശിബിരില്‍ വിമര്‍ശനം ഉയര്‍ന്നു. പ്രശ്‌നങ്ങൾ ദേശീയ നേതൃത്വം തിരിച്ചറിഞ്ഞില്ലെങ്കിൽ പാർട്ടി തിരിച്ചടി നേരിടേണ്ടി വരും. ശശി തരൂരിനെ വിലക്കിയ നേതാക്കൾക്കെതിരെ നടപടി വേണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു
മലബാര്‍ സന്ദര്‍ശന വിവാദത്തിനുപിന്നാലെ ആരോടും അമര്‍ഷമില്ലെന്നും സംസാരിക്കാന്‍ ബുദ്ധിമുട്ടില്ലെന്നും ശശി തരൂര്‍ രാവിലെ വ്യക്തമാക്കി. സംസാരിക്കാതിരിക്കാന്‍ എല്‍.കെ.ജി കുട്ടികളല്ലെന്ന് വി.ഡി.സതീശനെ കണ്ടിട്ടും മിണ്ടാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് തരൂര്‍ പ്രതികരിച്ചു. കൊച്ചിയിലെ പ്രഫഷനല്‍ കോണ്‍ഗ്രസ് വേദിയില്‍ തരൂരിനെ പ്രകീര്‍ത്തിച്ച് യുവനേതാക്കളും രംഗത്തെത്തി.
















