മൈസൂരു: മൈസൂരു ബസ് സ്റ്റോപ്പിലെ വെയിറ്റിംഗ് ഷെഡ്ഡിന് മുകളില്‍ സ്ഥാപിച്ചിരുന്ന വിവാദ താഴികക്കുടം അപ്രത്യക്ഷമായി. താഴികക്കുടങ്ങള്‍ പൊളിക്കുമെന്ന് ബിജെപി എംപി പ്രതാപ് സിംഹ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് സംഭവം. വെയിറ്റിംഗ് ഷെഡ്ഡിന് മുകളിലുള്ള മൂന്ന് താഴികക്കുടങ്ങളില്‍ രണ്ടെണ്ണം മുസ്ലീം പള്ളിയുടേത് പോലെയാണെന്നും വിഷയത്തില്‍ നടപടിയെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതായും പ്രതാപ് സിംഹ പറഞ്ഞിരുന്നു. തുടര്‍ന്ന്, വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയച്ചിരുന്നു.
അതേസമയം, വിഷയം വിവാദമാക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും ഇതിനുമുമ്പും കൊട്ടാര മാതൃകയില്‍ താഴികക്കുടം നിര്‍മ്മിച്ചിട്ടുണ്ടെന്നും കോണ്‍ട്രാക്ടര്‍ രാം ദാസ് പറഞ്ഞു. എന്നാല്‍ അതിന് വര്‍ഗീയ നിറം നല്‍കിയത് തന്നെ വേദനിപ്പിച്ചു. മുതിര്‍ന്നവരുടെ അഭിപ്രായം സ്വീകരിച്ച ശേഷം, താന്‍ രണ്ട് ചെറിയ താഴികക്കുടങ്ങള്‍ പൊളിച്ച് വലിയ താഴികക്കുടം നിലനിര്‍ത്തി. ജനങ്ങള്‍ അത് വേറൊരു രീതിയില്‍ കാണരുത്. വികസന താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്നും രാം ദാസ് പ്രതികരിച്ചു.
















