താനെ: യോഗഗുരു ബാബ രാംദേവിന്റെ പരാമര്‍ശം വിവാദമാകുന്നു. വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ താനെയില്‍ നടന്ന യോഗ പരിശീലന പരിപാടിയ്ക്കിടയിലാണ് യോഗ ഗുരുവിന്റെ വിവാദ പ്രസ്താവന. ‘സ്ത്രീകള്‍ സാരിയില്‍ സുന്ദരികളാണ്, സല്‍വാര്‍ സ്യൂട്ടുകളില്‍ അവരെ കാണാന്‍ വളരെ നല്ലതാണ്, എന്നാല്‍ എന്നെപ്പോലെ ഒന്നും ധരിച്ചില്ലെങ്കിലും അവര്‍ ഭംഗിയുള്ളവരായിരിക്കും എന്നായിരുന്നു പ്രസ്ഥാവന.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസിന്റെ സാന്നിധ്യത്തില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു രാംദേവിന്റെ പരാമര്മം. അതേസമയം, യോഗാ വസ്ത്രങ്ങളും സാരിയും ധരിച്ചെത്തിയ സ്ത്രീകളായിരുന്നു ചടങ്ങില്‍ കൂടുതല്‍. യോഗ പരിശീലനം കഴിഞ്ഞയുടന്‍ ആയിരുന്നു ബാബ രാംദേവിന്റെ യോഗം ആരംഭിച്ചത് ഇതോടെ സ്ത്രീകള്‍ക്ക് യോഗ വസ്ത്രം മാറാന്‍ സമയം ലഭിക്കാതെ യോഗ സ്യൂട്ടില്‍ തന്നെയാണ് ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ സാരികളിലേക്ക് മാറാന്‍ സമയമില്ലെങ്കിലും പ്രശ്നമില്ലെന്നും വീട്ടില്‍ പോയതിന് ശേഷം അത് ചെയ്യാമെന്നും രാംദേവ് പറഞ്ഞു. പിന്നീടാണ് വിവാദമായ പ്രസ്താവന നടത്തിയത്. ചടങ്ങില്‍ ശിവസേന എംപി, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ മകന് ശ്രീകാന്ത് ഷിന്‍ഡെ, മറ്റ് പ്രമുഖ വ്യക്തികള്‍ എന്നിവരും പങ്കെടുത്തിരുന്നു.
അതേസമയം, ബാബ രാംദേവിന്റെ പ്രസ്താവന ഗൗരവമായി എടുത്ത മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ രൂപാലി ചക്കങ്കര്‍ രാംദേവ് ഈ വിഷയത്തില്‍ മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. രാംദേവിന്റെ പ്രസ്താവനയെ മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ അപലപിച്ചു. പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പരാമര്‍ശം നടത്തിയപ്പോള്‍ എന്തുകൊണ്ട് അമൃത ഫട്നാവിസ് പ്രതിഷേധം ഉയര്‍ത്തിയില്ലെന്നും ചോദിച്ചു.
















