അഹമ്മദാബാദ്: ഗുജറാത്തിലെ പോർബന്തറിൽ സഹജവാന്റെ വെടിയേറ്റ് രണ്ടു ജവാന്മാർ കൊല്ലപ്പെട്ടു. രണ്ടു ജവാന്‍മാർക്ക് ഗുരുതരമായി പരുക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശനിയാഴ്ച വൈകിട്ട് ഉണ്ടായ വഴക്കിനിടെ എകെ–56 തോക്കുപയോഗിച്ച് സഹപ്രവർത്തകരെ വെടിവയ്ക്കുകയായിരുന്നു. മണിപ്പുരിൽ നിന്നുള്ള ഇന്ത്യ റിസർവ് ബറ്റാലിയന്റെ ഭാഗമായ ജവാൻമാർ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയത് ആണെന്ന് പോർബന്തർ കലക്ടറും തിരഞ്ഞെടുപ്പ് ഓഫിസറുമായ എ.എം.ശർമ പറഞ്ഞു. സംഘർഷത്തിലേക്ക് നയിച്ചത് എന്താണെന്ന് അന്വേഷിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പോർബന്തറിലെ നവി ബന്ദറിളാണ് സൈനികർ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷം നടക്കുമ്പോൾ ഇവർ ഡ്യൂട്ടിയിലായിരുന്നില്ലെന്നാണ് വിവരം.
















