തിരുവനന്തപുരം: നിയമനക്കത്ത് വ്യാജമെന്ന് ആവർത്തിച്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്. നിയമനക്കത്ത് വ്യാജമാണെന്ന് മേയർ ഓംബുഡ്സ്മാന് വിശദീകരണം നല്കി.
ഔദ്യോഗിക ലെറ്റര്‍പാഡോ സീലോ ദുരപയോഗം ചെയ്തിട്ടില്ലെന്നും മേയര്‍ അറിയിച്ചു. തന്റെ പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതായും ആര്യാ രാജേന്ദ്രൻ വിശദീകരിച്ചു.
കത്തെഴുതാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് നേരത്തെ ക്രൈംബ്രാഞ്ചിനും മേയര്‍ ആര്യ രാജേന്ദ്രന് മൊഴി നൽകിയിരുന്നു. ലെറ്റര്‍ പാഡ് ദുരൂപയോഗം ചെയ്തതാണെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന് ആര്യ മൊഴി നല്കി. പ്രാഥമിക അന്വേഷണം നടത്തിയപ്പോഴും മേയറുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. ഇത്തരത്തില്‍ ഒരു കത്ത് തയ്യാറാക്കിയിട്ടില്ലെന്നാണ് ജീവനക്കാരും മൊഴി നൽകിയിട്ടുള്ളത്.
















