പേരാവൂർ പാമ്പാളിയിൽ കല്യാണ വീട്ടിൽ അതിഥികൾക്ക് വെട്ടേറ്റു. അയൽവാസിയുടെ ആക്രമണത്തിൽ പരുക്കേറ്റ മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.
കൂരിയാടൻ അൻസാർ (30), പട്ടനാടൻ അരുൺ (29), മേൽമുരിങ്ങോടി സ്വദേശി അഭിജിത്ത് (30) എന്നിവരെ പരുക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി എട്ടരയോടെയാണ് ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയത്. മുൻവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് ലഭിക്കുന്ന വിവരം. പരുക്കേറ്റ രണ്ടു പേരെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇതിൽ അൻസാറിന്റെ പരുക്ക് ഗുരുതരമാണ്. പേരാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

















