പണമിടപാടില്‍ കരാര്‍ പാലിച്ചില്ലെന്ന കേസിൽ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട സണ്ണി ലിയോണിന്റെ ഹര്‍ജിയെ തുടര്‍ന്ന് കേസിലെ തുടര്‍നടപടികള്‍ സ്‌റ്റേ ചെയ്ത് ഹൈക്കോടതി.അന്വേഷണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈം ബ്രാഞ്ചിന് കോടതി നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്
കേസ് നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സണ്ണി ലിയോണ്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2019 ലാണ് എറണാകുളം ക്രൈം ബ്രാഞ്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേരളത്തിലും വിദേശത്തുമുള്ള സ്റ്റേജ് ഷോകളില്‍ അഭിനയിക്കുന്നതിന് കരാര്‍ ഉണ്ടാക്കി 39 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് സണ്ണി ലിയോണിനെതിരായ ആരോപണം. ഷോകളില്‍ പങ്കെടുക്കാതെയും പണം തിരികെ നല്‍കാതെയും ലിയോണും മറ്റുള്ളവരും കരാര്‍ ലംഘനം നടത്തിയെന്ന പെരുമ്പാവൂര്‍ സ്വദേശിയുടെ പരാതിയിലാണ് കേസ്.
സണ്ണി ലിയോണിന്റെ ഭര്‍ത്താവ് ഡിനിയല്‍ വെബറും, മാനേജര്‍ സണ്ണി രജനിയും കേസിലെ മറ്റ് പ്രതികളാണ്.
മാനേജര്‍ മുഖേനെയാണ് സണ്ണി പണം കൈപ്പറ്റിയതെന്നും പരാതിയില്‍ പറയുന്നുണ്ട്.
















