ദില്ലിയിൽ ലിവിംഗ് പാര്‍ട്ണറായ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചു കൊന്ന് കഷ്ണങ്ങളാക്കി കാട്ടില്‍ തള്ളിയ കേസില്‍ യുവാവ് അറസ്റ്റിൽ. രാത്രി രണ്ട് മണിക്കാണ് ഇയാള്‍ പങ്കാളിയുടെ ശരീര ഭാഗങ്ങള്‍ ദില്ലിയിലെ മെഹ്റൗളി വനത്തില്‍ തള്ളിയത് എന്നാണ് പൊലീസ് പറയുന്നത്. അഫ്താബ് അമീൻ പൂനവല്ല എന്നയാളാണ് പങ്കാളിയായ ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്.
ശ്രദ്ധ മരിച്ചതോടെ ശരീരം 35 കഷണങ്ങളാക്കി മുറിച്ച് അഫ്താബ് ഫ്രിഡ്ജില്‍ സൂക്ഷിച്ചു. ഇതിനായി പുതിയ ഫ്രിഡ്ജ് അഫ്താബ് വാങ്ങിയെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് അടുത്ത 18 ദിവസങ്ങളിൽ ഇയാള്‍ മെഹ്റൗളി വനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശ്രദ്ധയുടെ ശരീര ഭാഗങ്ങള്‍ ഉപേക്ഷിച്ചു.
26 കാരിയായ ശ്രദ്ധ മുംബൈയിലെ ഒരു മൾട്ടിനാഷണൽ കമ്പനിയുടെ കോൾ സെന്ററിൽ ജോലി ചെയ്ത് വരുമ്പോഴാണ് അവിടെ വച്ച് അഫ്താബിനെ കണ്ടുമുട്ടിയത്. ഇരുവരും ഡേറ്റിംഗ് ആരംഭിക്കുകയും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇവരുടെ ബന്ധം വീട്ടുകാർ അംഗീകരിക്കാത്തതിനെ തുടർന്ന് ദമ്പതികൾ ഒളിച്ചോടി ദില്ലിയിലെത്തി മെഹ്റൗലിയിലെ ഒരു ഫ്ലാറ്റിൽ താമസം തുടങ്ങുകയായിരുന്നു.