പാലക്കാട് :സ്വന്തം ഉടുമുണ്ട് ഊരി സ്ത്രീകളുടെ മുഖം മറച്ച് ക്രൂര പീഡനത്തിന് ഇരയാക്കുന്ന സ്ഫടികം വിഷ്ണു എന്ന പേരിൽ അറിയപ്പെടുന്ന യുവാവിനെ അറസ്റ്റു ചെയ്തു. വീട്ടമ്മയുടെ പരാതിയിലാണ് കൊടുമ്പ് സ്വദേശി വിഷ്ണുവിനെ പാലക്കാട് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
ജോലികഴിഞ്ഞ് വൈകുന്നേരങ്ങളില്‍ ഒറ്റയ്ക്ക് വീടുകളിലേക്ക് മടങ്ങുന്ന സ്ത്രീകളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. കാല്‍നടയായി പോകുന്ന സ്ത്രീകളുടെ പിന്നാലെയെത്തി മുണ്ട് മുഖത്തേക്ക് ചുറ്റിയ ശേഷം വലിച്ചിഴച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു ഇയാളുടെ രീതി. പേടിച്ച് പലരും വിവരം പുറത്തു പറഞ്ഞിരുന്നില്ല. സ്ഫടികം സിനിമയിലെ ശൈലി പിന്തുടരുന്നതിനാല് എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.
കഴിഞ്ഞദിവസം കൊടുമ്പ് സ്വദേശിനിക്ക് നേരെയും ഇയാൾ ഈ അതിക്രമ നടത്തി. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ സൂചന പിന്തുടര്ന്നാണ് വിഷ്ണുവിനെ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. വിഷ്ണു പിടിയിലായ വിവരമറിഞ്ഞ് സമാനമായ അതിക്രമം നേരിട്ടവര്‍ പരാതിയുമായി പോലീസിനെ സമീപിക്കുന്നുണ്ട്.