ഭർത്താവിന്റെ കൺമുന്നിൽ വച്ച് 45 കാരിയായ ഭാര്യയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ച് കയറിയ നാല് പേർ ചേർന്നാണ് പീഡിപ്പിച്ചത്. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം.സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികൾ ഉറങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് നാലുപേർ വീട്ടിൽ കയറി ദമ്പതികളെ ബന്ദികളാക്കിയത്.
കവർച്ച നടത്താനായിരുന്നു ശ്രെമം. യുവതിയുടെ ഭർത്താവിനെ വിവസ്ത്രനാക്കിയ ശേഷം 1400 രൂപ കൈക്കലാക്കി. കൂടുതൽ പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അവർ ആവശ്യപ്പെട്ടെങ്കിലും ഇവരുടെ പക്കൽ മറ്റൊന്നുമുണ്ടായിരുന്നില്ല.മറ്റൊന്നും കിട്ടാതെ വന്നപ്പോൾ കവർച്ചക്കാർ യുവതിയെ ഭർത്താവിന്റെ കൺമുന്നിൽ വച്ച് ബലാത്സംഗം ചെയ്തു. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടപടിയിലേക്ക് നീങ്ങിയതായും 3 പേരെ പിടികൂടിയതായും അദ്ദേഹം പറഞ്ഞു. നാലാമനെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു.