കേരള ടൂറിസത്തിന് അന്താരാഷ്ട്ര പുരസ്‌കാരം. ലണ്ടനിൽ ലോക ട്രാവൽ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അവാർഡ് ഏറ്റുവാങ്ങി മന്ത്രി പി.എ മുഹമ്മദ് റിയാസ്.മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്..
മുഹമ്മദ് റിയാസിന്റ് ഫേസ്ബുക് പോസ്റ്റ്
കേരള ടൂറിസത്തിന് അന്താരാഷ്ട്ര പുരസ്കാരം
ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ വാട്ടർ സ്ട്രീറ്റ് പദ്ധതിക്ക് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ ഷോയായ വേൾഡ് ട്രാവൽ മാർക്കറ്റിന്‍റെ ജലസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള കാറ്റഗറിയിലാണ് കേരളത്തിന്റെ വാട്ടര്‍ സ്ട്രീറ്റ് പദ്ധതി തിരഞ്ഞെടുക്കപ്പെട്ടത്.
ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ നേതൃത്വത്തില്‍ 2022 ജൂണ്‍ മാസത്തില്‍ കോട്ടയം ജില്ലയിലെ മറവന്‍തുരുത്ത് ഗ്രാമത്തില്‍ വാട്ടർ സ്ട്രീറ്റ് പദ്ധതിയും മാര്‍ച്ച് മാസത്തില്‍ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 10 കേന്ദ്രങ്ങളില്‍ സ്ട്രീറ്റ് പദ്ധതിയും ആരംഭിച്ചു.
ലണ്ടനിൽ നടക്കുന്ന ലോക ട്രാവൽ മാർക്കറ്റില്‍ വെച്ച് അവാർഡ് ഏറ്റുവാങ്ങി.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPAMuhammadRiyas%2Fposts%2F669139854583488&show_text=true&width=500