പുറത്താക്കാതിരിക്കാൻ കാരണം കാണിക്കൽ ഗവർണർ നൽകിയ സമയപരിധി ഇന്ന് അവസാനിരിക്കെ മറുപടി നൽകി കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻ.ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കാരണം കാണിക്കൽ നോട്ടീസിന് ഗോപിനാഥ് രവീന്ദ്രൻ അഭിഭാഷകൻ മുഖേനയാണ് മറുപടി നൽകിയത്. നിയമനത്തിൽ ചട്ടലംഘനമെന്ന ആരോപണം തള്ളിയാണ് കണ്ണൂർ വി സിയുടെ മറുപടി.
നേരത്തെ ഏഴ് വിസിമാര്‍ ഗവർണർക്ക് വിശദീകരണം നൽകിയിരുന്നു. കാലിക്കറ്റ്, കുസാറ്റ് വിസിമാർ കൂടിയാണ് ഇനി മറുപടി നൽകേണ്ടത്. അഞ്ച് മണിക്കാണ് സമയപരിധി അവസാനിക്കുക. മറുപടി നൽകിയ വിസിമാർക്ക് ഹിയറിംഗ് കൂടി നടത്തിയ ശേഷം തുടർനടപടികളിലേക്ക് നീങ്ങാനാണ് ഗവർണറുടെ തീരുമാനം. യുജിസി മാർഗനിർദ്ദേശം അനുസരിച്ച് യോഗ്യതയുണ്ടെന്ന വിശദീകരണമാണ് മറുപടി നൽകിയ വിസിമാർ ഗവർണറെ അറിയിച്ചത്.