പശ്ചിമ ബംഗാളിലെ ഡെങ്കിപ്പനി പടരുന്നു. കൊൽക്കത്തയിൽ 35%, ഹൂഗ്ലിയിൽ 23%, ജൽപായ്ഗുരിയിൽ 18%, നോർത്ത് 24 പരംഗകളിൽ 14% എന്നിങ്ങനെയാണ് പോസിറ്റിവിറ്റി നിരക്ക്.ഈ സാഹചര്യത്തിൽ ബംഗാളിലെ ഡെങ്കിപ്പനി ബാധിതർക്ക് ആശ്വാസം പകരാൻ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ വേണമെന്നും കേന്ദ്ര സംഘത്തെ അയക്കണമെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി.ഇക്കാര്യം ആവശ്യപ്പെട്ട് സുവേന്ദു അധികാരി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യക്ക് കത്തയച്ചു.
‘ബംഗാൾജനത ആരോഗ്യ അടിയന്തരാവസ്ഥയുടെ നടുവിലാണ്. നിങ്ങൾ രാജ്യതലസ്ഥാനത്ത് ശ്വാസം മുട്ടിക്കുന്ന സമയത്ത്, പശ്ചിമ ബംഗാളിലെ ജനങ്ങൾ കൊതുകുകളാൽ പീഡിപ്പിക്കപ്പെടുന്നു’ സുവേന്ദു അധികാരിയുടെ കത്തിൽ പറയുന്നു.
സംസ്ഥാന സർക്കാർ ഡെങ്കിപ്പനി കണക്കുകൾ സെൻസർ ചെയ്യുന്നതിൽ കുറവു വരുത്തുകയാണെന്നും സുവേന്ദു അധികാരി ആരോപിച്ചു. കൂടാതെ കേന്ദ്രസർക്കാർ നൽകിയ ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന ഗുരുതരമായ ആരോപണവും ഉന്നയിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ സർക്കാരിനെ സഹായിക്കാനും മാർഗനിർദേശം നൽകാനും ഡോക്ടർമാരുടെയും മെഡിക്കൽ വിദഗ്ധരുടെയും കേന്ദ്ര സംഘത്തെ അയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.