ത്രിപുര: അമ്മയെയും സഹോദരിയെയുമടക്കം കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ 15കാരനെ പോലീസ് കൊലപ്പെടുത്തി.ശനിയാഴ്ച അർധരാത്രി ത്രിപുരയിലെ ദലായി ജില്ലയിലെ കമൽപൂരിലെ ശിവ്ബാരിയിലാണ് സംഭവം നടന്നത്.
ഉറങ്ങിക്കിടക്കുമ്പോൾ കോടാലി ഉപയോഗിച്ച് വെട്ടിയായിരുന്നു കൊലപാതകം.അമ്മ, 10വയസ്സുകാരിയായ സഹോദരി, മുത്തച്ഛൻ, അമ്മായി എന്നിവരെയാണ് 15കാരൻ കൊലപ്പെടുത്തിയത്. കൊലക്ക് ശേഷം ഇവരുടെയെല്ലാം മൃതദേഹം മുറ്റത്ത് കുഴിയെടുത്ത് അടക്കം ചെയ്യുകയും ചെയ്തു. തുടർന്ന് കുട്ടി രക്ഷപ്പെട്ടു.
പൊലീസ് അന്വേഷണത്തിൽ ഹലാഹലിയിൽ നിന്ന് ഈ കുട്ടി പിടിയിലായി. കൊലപാതകത്തിന് പിന്നിലുള്ള കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണ് .