ന്യൂഡല്‍ഹി: ഡൽഹിയിൽ അന്തരീക്ഷ വായുവിന്റെ ഗുണ നിലവാരം മെച്ചപ്പെട്ട സാഹചര്യത്തില്‍ വായുമലിനീകരണത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രങ്ങൾക്ക് ഇളവ്. നിയന്ത്രണങ്ങൾ പിൻവലിച്ചുകൊണ്ട് കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് ഉത്തരവിറക്കി.
ഡൽഹിയിലെ ഡീസൽ വാഹനങ്ങൾക്കുള്ള പ്രവേശന വിലക്കും നീക്കി.
മലിനീകരണം വർധിപ്പിക്കുന്ന ഇടത്തരം ഹെവി ഗുഡ്സ് ഡീസൽ വാഹനങ്ങൾ ഡൽഹിയിൽ പ്രവേശിക്കുന്നതിന് നേരക്കേ വിലക്ക് ഏർപ്പെടുത്തിയിരുന്നു. അവശ്യ സാധനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.