ന്യൂഡൽഹി: പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പ്രതി വാഹനമിടിച്ചു മരിച്ചു. യുവതിയെ ശല്യം ചെയ്തതിന് പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച മജ്നു കാ ടില്ല സ്വദേശിയായ രാഹുൽ എന്നയാളാണ് മരിച്ചത്.
ഡൽഹിയിലെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിൽ നിന്നുമാണ് ഇയാൾ രക്ഷപെട്ട് ഓടിയത്. ഇതിനിടെ ഇയാളെ വാഹനമിടിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ രാഹുലിന്റെ ബന്ധുക്കളും അയൽവാസികളും പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി തടിച്ചുകൂടിയിരുന്നു. പ്രതിയെ ഇടിച്ച വാഹനത്തപ്പറ്റി അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു.