തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ പ്രതി ഗ്രീഷ്മയുടെ വീട്ടിലെ തെളിവെടുപ്പ് പൂർത്തിയായി. ഷാരോണിന് നൽകിയ കഷായം ഉണ്ടാക്കിയതെന്ന് കരുതപ്പെടുന്ന പാത്രമുൾപ്പടെ നിർണായക തെളിവുകൾ ഇന്ന് ഗ്രീഷ്മയുടെ വീട്ടിൽ നടന്ന തെളിവെടുപ്പിൽ ലഭിച്ചിരുന്നു.
ഷാരോണിനെ പല തവണ ജ്യൂസിൽ വിഷം കലക്കി കൊല്ലാൻ ശ്രമിച്ചതായി ഗ്രീഷ്മ പല തവണ വിഷം കൊടുത്ത് കൊല്ലാൻ നോക്കിയതായി ഗ്രീഷ്മ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിട്ടുണ്ട്. ഷാരോണിനെ ഒഴിവാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നതായും ഗ്രീഷ്മ ക്രൈം ബ്രാഞ്ചിനെ അറിയിച്ചിരുന്നു.
ഗ്രീഷ്മയുമായി മറ്റിടങ്ങളിലെ തെളിവെടുപ്പ് നാളെയും തുടരും. ഗ്രീഷ്മയെ എസ്പി ഓഫീസിലേക്ക് തിരിച്ചു കൊണ്ടുപോയി.
അതേസമയം ഗ്രീഷ്മയുടെ വീട്ടിൽ പൊലീസ് സീൽ ചെയ്ത വാതിൽ തകർത്ത് അജ്ഞാതൻ അകത്ത് കയറിയ സംഭവം കൂടുതൽ ദുരൂഹത വർധിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ തമിഴ്നാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗ്രീഷ്മയെയും അമ്മയെയും അമ്മാവനെയും നേരിട്ട് എത്തിച്ച് തെളിവെടുക്കാനിരിക്കെയാണ് വീടിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയത്.