സുരേഷ് ഗോപിയുടെ ഇളയമകൻ മാധവ് സുരേഷ് മലയാള സിനിമയിലേക്ക്. സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രത്തിലൂടെയാണ് മകന്റെ മാതാവിന്റെയും സിനിമ അരങ്ങേറ്റം. അഭിനയത്തിന് തുടക്കം കുറയ്ക്കുന്നതിന് മുൻപ് അനുഗ്രഹം വാങ്ങാനായി മാധവ് മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിൽ എത്തി. സംവിധായകൻ പ്രവീൺ നാരായണൻ, ലൈൻ പ്രൊഡ്യൂസർ സജിത് കൃഷ്ണ എന്നിവരും മാധവിനൊപ്പമുണ്ടായിരുന്നു.മാധവിനും ചിത്രത്തിനും മമ്മൂട്ടി വിജയാശംസകൾ നേർന്നു.
പ്രവീൺ നാരായണൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന വേഷത്തിലാകും മാധവ് സുരേഷ് എത്തുക. അനുപമ പരമേശ്വരൻ ആണ് നായിക. ഒരു ഇടവേളക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. കോസ്മോസ് എന്റർറ്റെയിൻമെന്റിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം.