മുംബൈ: ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി മരിച്ച അപകടത്തില്‍ കാറോടിച്ച പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. അനഹിത പണ്ടോളിനെതിരെ കേസ്. സംഭവം നടന്ന് രണ്ടു മാസത്തിനു ശേഷമാണു പൊലീസ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്രയിലെ പാർഘർ ജില്ലയിൽ സെപ്റ്റംബറിൽ നടന്ന വാഹനാപകടത്തിലാണ് സൈറസ് മിസ്ത്രി മരിച്ചത്. കാറിലെ ഡാറ്റ ചിപ് പരിശോധിച്ച് മെഴ്സിഡസ് ബെൻസ് നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് നടപടി. ഡോക്ടറുടെ ഭർത്താവ് ഡാരിയസിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
ഗുജറാത്തിൽ നിന്ന് മുംബൈയിലേക്ക് പോകുമ്പോഴാണ് മിസ്ത്രി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. മിസ്ത്രിയും സുഹൃത്ത് ജഹാംഗീർ പാൻഡോളും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഇവർ രണ്ടുപേരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡാരിയസ് പാൻഡോളിനെ കഴിഞ്ഞാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു. അനഹിത മുംബൈ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
അപകടത്തില്‍നിന്നു രക്ഷപ്പെട്ട അനഹിതയുടെ ഭര്‍ത്താവ് ഭര്‍ത്താവ് ഡാരിയസ് പണ്ടോളിന്റെ മൊഴി പൊലീസ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അനഹിതക്കെതിരെ കേസെടുത്തത്. കാര്‍ ഇടതുവശത്തുകൂടി ഒരു ഹെവി വാഹനത്തെ മറികടക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് അപകടമുണ്ടായതെന്നും ഇത് ട്രാഫിക് നിയമ ലംഘനമാണെന്നും ഡാരിയസ് പണ്ടോളിന്റെ മൊ
ചറോട്ടി ടോൾ പ്ലാസയിൽ നിന്ന് ഒരു കി.മി അകലെ സൂര്യ നദിക്ക് കുറുകെയുള്ള മേൽപാലത്തിലാണ് അപകടമുണ്ടായത്. മൂന്നുവരിപ്പാത ലയിച്ച് രണ്ടായി ചേരുന്നിടത്താണ് അപകടം നടന്നത്. വേഗതയിൽ വന്ന കാർ മറ്റൊരു വാഹനത്തെ ഇടതുവശത്തുകൂടെ ഓവർടേക് ചെയ്യുന്നതിനിടെയാണ് ഇടിച്ചുമറിഞ്ഞതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.