തിരുവനന്തപുരം: രാജ്ഭവനില്‍ ഡെന്റല്‍ ക്ലിനിക്ക് തുടങ്ങാന്‍ 10 ലക്ഷംരൂപ അനുവദിച്ച് ധനവകുപ്പ്. തുക അനുവദിച്ചു കൊണ്ടുള്ള ഫയല്‍ പൊതുഭരണ വകുപ്പ് വഴി മുഖ്യമന്ത്രിയുടെ ഓഫീസിനു കൈമാറിയെന്നാണ് വിവരം.
വിഷയത്തില്‍ ഇനി അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. അനുകൂലമായി തീരുമാനമെടുത്താല്‍ ഉത്തരവ് ഉടന്‍ ഇറങ്ങും.
രാജ്ഭവനിലെ നിലവിലുള്ള ക്ലിനിക്കിനോട് ചേര്‍ന്ന് ഡെന്റല്‍ ക്ലിനിക്ക് തുടങ്ങാന്‍ 10 ലക്ഷംരൂപ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് സര്‍ക്കാരിനെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈയില്‍ പൊതുഭരണ സെക്രട്ടറിക്ക് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കത്തുനല്‍കിയിരുന്നു. ഈ കത്ത് പരിഗണിച്ചാണ് ധനവകുപ്പ് അനുകൂല തീരുമാനമെടുത്തത്.