ടാറ്റാ മോട്ടോർസിന്റെ പാസഞ്ചർ വാഹനങ്ങൾക്ക് നവംബർ ഏഴുമുതൽ വിലകൂടും.വിവിധ വേരിയൻറുകൾക്കും മോഡലുകൾക്കും അനുസരിച്ചാണ് വില വർധിക്കുക. നിർമാണ ചെലവ് കൂടിയതോടെയാണ് വില വർധനവ്. നിർമാണ വസ്തുക്കളുടെ വില വലിയ രീതിയിൽ കൂടിയതോടെയാണ് ചെറിയ രീതിയിൽ വില വർധിപ്പിക്കുന്നതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈയിൽ പാസഞ്ചർ വാഹനങ്ങൾക്ക് 0.55 ശതമാനം വില കൂട്ടിയിരുന്നു. നെക്‌സൺ ഇവി, നെക്‌സൺ ഇവി മാക്‌സ് തുടങ്ങിയവക്കാണ് വില വർധിപ്പിച്ചിരുന്നത്.
നവംബർ ഒന്നായപ്പോഴേക്ക് ആകെ വിൽപ്പനയിൽ 15.49 ശതമാനം വർധനവാണ് നേടിയത്. 2022 ഒക്‌ടോബറിൽ 78335 ആയിരുന്നു ആകെ വിൽപ്പന. കഴിഞ്ഞ വർഷം ഇതേ മാസം 67829 വാഹനങ്ങളാണ് വിറ്റതെന്നും ടാറ്റ മോട്ടോർസ് വ്യക്തമാക്കി.