ബെംഗളൂരു: ജോഡോ യാത്രക്ക് അനുവാദമില്ലാതെ കെജിഎഫിലെ ഗാനം ഉപയോഗിച്ചതിനു രാഹുൽ ഗാന്ധിയടക്കം മൂന്ന് പേർക്കെതിരെ പകർപ്പവകാശ നിയമപ്രകാരം കേസ്. ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന മ്യൂസിക് കമ്പനിയായ എംആർടിയുടെ ബിസിനസ് പങ്കാളിമാളിമാരിലൊരാളായ നവീൻ കുമാറാണ് പരാതി നൽകിയത്. രാഹുൽ ഗാന്ധിയെക്കൂടാതെ രാജ്യസഭാ എംപി ജയറാം രമേശ്, കോൺഗ്രസിന്റെ സോഷ്യൽമീഡിയ, ഡിജിറ്റൽ പ്ലാറ്റ് ഫോം മേധാവി സുപ്രിയാ ശ്രീനാതെ എന്നിവർക്കെതിരെയാണ് കേസെടുത്തത്.പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തെന്നും അധികൃതർ അറിയിച്ചു. ഈ കമ്പനിക്കാണ് കെജിഎഫിലെ ഗാനങ്ങളുടെ പകർപ്പാവകാശം നൽകിയിരിക്കുന്നത്.
ജയറാം രമേശിനെയും സുപ്രിയയെയും ബെംഗളൂരു സിറ്റി പൊലീസ് വിളിപ്പിച്ചു. ക്രിമിനൽ ഗൂഢാലോചനയടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ രാഹുൽ മൂന്നാം പ്രതിയാണ്. പ്രമോഷണൽ ഗാനമായി അനുമതിയില്ലാതെ ഉപയോഗിച്ചെന്നും പരാതിയിൽ പറയുന്നു.