നടി കനി കുസൃതി ബോളിവുഡിലേക്ക്.സിനിമയുടെ ചിത്രീകണം ഉത്തരാഖണ്ഡില്‍ ആരംഭിച്ചു. റിച്ച ഛദ്ദ, അലി ഫസല്‍ താരദമ്പതികള്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലാകും കനി അഭിനയിക്കുക. ‘ഗേള്‍സ് വില്‍ ബി ഗേള്‍സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് നടി എത്തുന്നത്.
2003 ല്‍ പുറത്തിറിങ്ങിയ ഹോളിവുഡ് ചിത്രം ഗേള്‍സ് വില്‍ ബി ഗേള്‍സിന്റെ ഹിന്ദി റീമേക്കാണ് സിനിമ.ഹിമാലയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കുന്ന പതിനാറുകാരി മിറയുടെ കഥയാണ് ചിത്രം പറയുന്നത്. പ്രീതി പനിഗരി, കേശവ് ബിനോയ് കിരണ്‍ എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നു. സുച്ചി തളതിയാണ് ഗേള്‍സ് വില്‍ ബി ഗേള്‍സ് സംവിധാനം ചെയ്യുന്നത്.
‘ബിരിയാണി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മികച്ച നിരൂപ പ്രശംസയും ചിത്രത്തിനും കനിക്കും ലഭിച്ചിരുന്നു.