മലപ്പുറം: പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്ത പണം കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ ഉത്തരവ്. വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കണക്കില്‍പ്പെടാത്ത 47,35,500 രൂപയാണ് വിജിലന്‍സ് കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.
പണത്തിന്റെ സ്രോതസ് സംബന്ധിച്ച വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട്.