പ്രിയ വാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന ‘4 ഇയേഴ്സ്’ എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്ത്. രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം . കാമ്പസിലെ സൗഹൃദവും പ്രണയവും ഇഴചേരുന്നതാണ്. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്.വലിയൊരു ഇടവേളയ്ക്കു ശേഷമാണ് മലയാളത്തില്‍ ഒരു ക്യാമ്പസ് പ്രണയചിത്രം വരുന്നത്.
ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രം നവംബർ 25 നു തിയറ്ററുകളിലെത്തും.