ഗവര്‍ണര്‍ക്കെതിരെ സെനറ്റ് യോഗം വീണ്ടും പ്രമേയം പാസാക്കി. ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നാണ് പ്രമേയം.ഗവര്‍ണറുടെ വിജ്ഞാപനം ചട്ടവിരുദ്ധമെന്ന് സിന്‍ഡിക്കറ്റ് അംഗം ബാബുജാന്‍ പറഞ്ഞു.ഏഴിനെതിരെ 50 വോട്ടുകള്‍ക്കാണ് പ്രമേയം പാസാക്കിയത്.
‘ഞങ്ങള്‍ നിയമമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. നിയമപരായി നിലനില്‍പ്പില്ലാത്ത കമ്മിറ്റിയുടെ പുറകേ പോയി സര്‍വകലാശാല വീണ്ടും നിയമപ്രശ്‌നങ്ങളില്‍ അകപ്പെടരുത്. സമര്‍ത്ഥനായ ഒരു വിസിയെ കേരള സര്‍വകലാശാലയ്ക്ക് കിട്ടാനാണ് ചാന്‍സലറോട് അഭ്യര്‍ത്ഥിക്കുന്നത്. ഗവര്‍ണര്‍ക്കെതിരെയല്ല നീക്കമെന്നും ഗവര്‍ണറുടെ വിജ്ഞാപനം ചട്ടവിരുദ്ധമാണെന്നും സിന്‍ഡിക്കറ്റ് അംഗം ബാബുജാന്‍ പ്രതികരിച്ചു.
കേരള സര്‍വകലാശാല വി സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ പ്രതിനിധിയെ നിശ്ചയിക്കാതെ നടന്ന സെനറ്റ് യോഗത്തിൽ ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിട്ടാല്‍ പ്രതിനിധിയെ നല്‍കാമെന്ന് നിലപാട് എടുത്തു.