കൊച്ചി: ഗവർണറുടെ നോട്ടീസിന് മറുപടി നൽകാൻ സർവകലാശാല വൈസ് ചാൻസലർമാർക്ക് സമയം നീട്ടി നൽകി ഹൈക്കോടതി. ഗവർണറുടെ നടപടി ചോദ്യം ചെയ്ത് വിസിമാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി നടപടി.
നിയമനത്തില്‍ തെറ്റുണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് തിരുത്തിക്കൂടേയെന്ന് വിസിമാരോട് ഹൈക്കോടതി ആരാഞ്ഞു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് മുൻപ് കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകണമെന്നാണ് കോടതി നിർദ്ദേശം. മറുപടി സമർപ്പിച്ച ശേഷം ചൊവ്വാഴ്ച വിസിമാരുടെ ഹർജി വീണ്ടും പരിഗണിക്കും.
നോട്ടീസിന് മറുപടി നൽകാനുള്ള സമയപരിധി ഇന്ന് വൈകിട്ട് അവസാനിക്കാനിരിക്കെയാണ് വിഷയം ഹൈക്കോടതിയുടെ പരിഗണനക്ക് വന്നത്. രാജി വെയ്ക്കണമെന്ന ഗവർണരുടെ നോട്ടീസ് നേരത്തെ റദാക്കിയിരുന്നതായി വൈസ് ചാൻസിലർമാർ അറിയിച്ചു. ആദ്യ നോട്ടീസ് റദ്ദാക്കിയതിനാൽ അത് അനുസരിച്ചില്ല എന്ന കാരണത്താൽ രണ്ടാമത് നോട്ടീസ് അയക്കാൻ ആകില്ല. വൈസ് ചാന്‍സലര്‍ നിയമനത്തിൽ തെറ്റ് ഉണ്ടെങ്കിലും അത് തിരുത്താൻ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നും വിസിമാർ വാദിച്ചു.
നിയമനത്തിൽ ക്രമകേട് ഉണ്ടെങ്കിൽ വിസി മാരുടെ നിയമനം നിലനിൽക്കില്ലെന്ന് കോടതി ഓർമിപ്പിച്ചു സുപ്രീകോടതി വിധി പ്രാവർത്തികം ആക്കുക മാത്രമല്ലേ ചാൻസലർ ചെയ്തുള്ളൂ എന്ന് കോടതി ചോദിച്ചു. ചാൻസിലർക്ക് സുപ്രീം കോടതിയോട് മറുപടി പറയാൻ ബാധ്യസ്ഥത ഉണ്ട്. കോടതി വിധി പ്രകാരം ചാൻസിലർക്കു ഇടപെടാമെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. നോട്ടീസിന് രണ്ടു വിസി മാർ മറുപടി നൽകി എന്ന് ഗവര്‍ണറുടെ അഭിഭാഷകന് അറിയിച്ചു.തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് 5നകം എല്ലാ വിസിമാരും ഗവര്‍ണര്‍ക്ക് വിശദീകരമം നല്കാന് കോടതി നിര്‍ദ്ദേശിച്ചു. കേസ് ചെവ്വാഴ്ച പരിഗണിക്കാനായി മാറ്റി.
മുൻ കേരള സർവകലാശാല വി സി മഹാദേവൻ പിള്ള അടക്കം ഏഴ് പേരാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. ഗവർണറുടെ നടപടി നിയമപരമല്ലന്നാണ് ഹർജിക്കാർ പറയുന്നത്. എന്നാൽ ഗവർണറുടെ നോട്ടീസിന് മറുപടി നൽകുകയല്ലേ വേണ്ടത് എന്നായിരുന്നു ഹൈക്കോടതി കഴിഞ്ഞ ദിവസവും ഹർജിക്കാരോട് ചോദിച്ചത്.