പിതാവിന്റെയും ബന്ധുക്കളുുടെയും മർദ്ദനമേറ്റ് കാമുകൻ മരിച്ച വിവരമറിഞ്ഞതിന് പിന്നാലെ 19 കാരി ആത്മഹത്യ ചെയ്തു. യുപിയിലെ സഹരൻപൂർ ജില്ലയിലെ റാംപൂർ മണിഹരൻ മേഖലയിലെ ഇസ്ലാംപൂരിലാണ് സംഭവം.ഇതര മതത്തിൽ പെട്ട 20 കാരനായ യുവാവിനെ സഹപാഠിയെ പ്രണയിച്ചതിന്റെ പേരിലായിരുന്നു പെൺകുട്ടിയുടെ ബന്ധുക്കൾ മർദ്ദിച്ചത്. ഡെറാഡൂണിലെ ആശുപത്രിയിൽ വച്ച് യുവാവ് മരിച്ചു. ഇതിന് പിന്നാലെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.
ഇരു വിഭാഗത്തിൽ പെട്ട കുടുംബങ്ങളിൽ നിന്നും ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും മരിച്ചയാളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണമാണെന്നാണ് സൂചന. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.