ചലച്ചിത്ര നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി. സംരംഭകയായ അദ്വിത ശ്രീകാന്ത് ആണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ സിനിമാ താരങ്ങളും പങ്കെടുത്തു.
മോഹൻലാൽ, ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, വിനീത് ശ്രീനിവാസൻ, എംജി ശ്രീകുമാർ, വിധു പ്രതാപ്, റഹ്മാൻ ഉൾപ്പടെ നിരവധി പേർ സകൂടുംബമാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്.
ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ, അരുണ്‍ ചന്തു സംവിധാനം ചെയ്ത സാജന്‍ ബേക്കറി സിന്‍സ് 1962, വിനീത് ശ്രിനീവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് വിശാഖ്.ശ്രീകുമാർ ശ്രീവിശാഖ് തിയറ്ററുകളുടെ ഉടമ കൂടിയാണ് വിശാഖ്.