തിരുവനന്തപുരം: പുറത്താക്കാതിരിക്കാനുള്ള ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി കേരള മുന്‍ വിസി ഡോ. വി പി മഹാദേവന്‍ പിള്ള. വിസിയാകാനുള്ള യോഗ്യതകള്‍ തനിക്കുണ്ടെന്നും ചട്ടപ്രകാരമാണ് വിസി സ്ഥാനത്തെത്തിയതെന്നുമാണ് വിശദീകരണം. ഒക്ടോബര്‍ 24 ന് ഡോ. വി പി മഹാദേവന്‍പിള്ള വിമരിച്ചിരുന്നു.
പുറത്താക്കാതിരിക്കാനുള്ള ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരെ വിസിമാർ നൽകിയ ഹർജിയിൽ ഇടക്കാല സ്റ്റേ ഇല്ല. അടിയന്തരമായി രാജിവെക്കാനുള്ള ഗവർണറുടെ കത്തിനെ ദീപാവലി ദിവസത്തെ പ്രത്യേക സിറ്റിംഗിലൂടെ മറികടക്കാൻ വിസിമാർക്ക് കഴിഞ്ഞിരുന്നു. തൽസ്ഥാനത്ത് തുടരാൻ ഹൈക്കോടതി അനുവദിച്ചെങ്കിലും ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാനുള്ള സമയപരിധി നാളെ തീരുകയാണ്.
വൈസ് ചാൻസലർ സ്ഥാനത്ത് നിന്ന് പുറത്താക്കാതിരിക്കാൻ ഒമ്പത് വി.സിമാരോടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. വ്യാഴാഴ്ച അഞ്ച് മണിക്ക് മുമ്പ് വിശദീകരണം നൽകണമെന്നാണ് ഗവർണർ നോട്ടീസിൽ വ്യക്തമാക്കുന്നത്. കേരള സർവകലാശാല വി.സി. സ്ഥാനത്ത് നിന്ന് വിരമിച്ച വി.പി. മഹാദേവൻപിള്ള മാത്രമാണ് ഇപ്പോൾ വിശദീകരണം നൽകിയിരിക്കുന്നത്.
കേരളസർവകലാശാലാ വി.സിയായിരുന്ന വി.പി മഹാദേവൻപിള്ള ഉൾപ്പെടെ ഒമ്പത് വി.സിമാരോടാണ് വി.സി. സ്ഥാനത്ത് നിന്ന് പുറത്താക്കാതിരിക്കാൻ ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. മഹാത്മാ ഗാന്ധി സർവകലാശാല, കുസാറ്റ് (Cochin University of Science and Technology), കണ്ണൂർ യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, എ.പി.ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കോഴിക്കോട് സർവകലാശാല, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല തുടങ്ങി കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ സർവകലാശാലകളിലെ വിസിമാർക്കും ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് വിശദീകരണം നൽകാൻ വേണ്ടിയാണ് വിസിമാരോട് നിർദേശിച്ചിരിക്കുന്നത്. എന്നാൽ വി.പി. മഹാദേവൻപിള്ള മാത്രമാണ് ഇപ്പോൾ വിശദീകരണം നൽകിയിരിക്കുന്നത്.