എ സ്ക്വയർ ഫിലിംസിന്റെ ബാനറിൽ ഹദ്ദാദ് നിർമിക്കുന്ന ‘ഗഫൂർക്ക ദോസ്ത്’ സ്നേഹജിത്ത് കഥയെഴുതി സംവിധാനം ചെയ്യുന്നു. സീൻ നമ്പർ 001, ദൈവം സാക്ഷി എന്നീ സിനിമകൾക്ക് ശേഷം സ്നേഹജിത്ത് ഒരുക്കുന്ന ചിത്രമാണിത്. തിരക്കഥ തോമസ് തോപ്പിൽകൂടി. ഹാസ്യരസപ്രദമായ ഈ കുടുംബചിത്രത്തിൽ മാമുക്കയോടൊപ്പം സുധീർ കരമന, ഷിബു തിലകൻ, സുധീർ പറവൂർ, ഹാഷിം ഹുസൈൻ, കലാഭവൻ ഹനീഫ്,സാജൻ പള്ളുരുത്തി,രജിത് കുമാർ,ഷൈജു അടിമാലി, ഉല്ലാസ് പന്തളം, മെറീന മൈക്കിൾ തുടങ്ങിയവർ അഭിനയിക്കുന്നു. ബിനു എസ്.നായർ ഛായാഗ്രാഹണവും സനൽ അനിരുദ്ധൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. സന്തോഷ് വർമ, ഷിജു അഞ്ചുമന എന്നിവരുടെ ഗാനങ്ങൾക്ക് യൂനിസിയോ സംഗീതം പകരുന്നു. ഷാജി കൂനമ്മാവ് വസ്ത്രാലങ്കാരവും ജയരാമൻ ചമയവും ജോജോ ആന്റണി കലാസംവിധാനവും ശ്രീനി മഞ്ചേരി നിശ്ചലഛായാഗ്രാഹണവും നിർവഹിക്കുന്നു. പ്രൊജക്റ്റ് ഡിസൈനർ ജോസ് വരാപ്പുഴ. പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് കളമശ്ശേരി.ഓഫീസ് നിർവ ഹണം സതീഷ് പാലക്കാട്. കോറിയോഗ്രാഫർ രേഖാ മാസ്റ്റർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ വിമൽ മോഹനൻ. പരസ്യകല മനു ഡാവിഞ്ചി. വാർത്ത ഏബ്രഹാം ലിങ്കൺ.