ജപ്പാന്‍ : സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി ജപ്പാൻ തലസ്ഥാനമായ ടോക്യോ. സ്വവര്‍ഗ ദമ്പതികള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഇന്നു മുതല്‍ സ്വവര്‍ഗ ദമ്പതികള്‍ക്ക് നഗരത്തിലെ വീട്, മരുന്ന്, പബ്ലിക് സര്‍വീസ് തുടങ്ങി പൊതുസേവനങ്ങള്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാം.
വിവാഹ സര്‍ട്ടിഫിക്കറ്റിനായി ഇതിനോടകം 137 പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഉത്തരവ് വന്നതിന് പിന്നാലെ ടോക്യോ മെട്രോപൊളിറ്റന്‍ ഗവണ്‍മെന്റ് ബില്‍ഡിങിന് മുന്നില്‍ ജനക്കൂട്ടം പ്രകടനം നടത്തി.
ജപ്പാനില്‍ 200ല്‍ അധികം ചെറിയ നഗരസഭകള്‍ സ്വവര്‍ഗ വിവാഹം നിയമപരമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് തലസ്ഥാന നഗരത്തിലും മാറ്റം വന്നിരിക്കുന്നത്. ടോക്യോയിലെ ഷിബുയ ജില്ലയാണ് 2015ല്‍ സ്വവര്‍ഗ വിവാഹം ആദ്യമായി അംഗീകരിച്ചത്.