ഭൂമി തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന ശിവസേന എംപി സഞ്ജയ് റാവത്ത് കസ്റ്റഡി 14 ദിവസം കൂടി കസ്റ്റഡി കാലാവധി നീട്ടി. ഓഗസ്റ്റ് ഒന്നിനാണ് ഇ ഡി സഞ്ജയ് റാവത്തിനെ അറസ്റ്റ് ചെയ്യുന്നത്. 1,034 കോടി രൂപയുടെ പത്ര ചൗൾ ഭൂമി തട്ടിപ്പ് കേസിൽ ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു സഞ്ജയ് റാവത്തിന്റെ അറസ്റ്റ്.സഞ്ജയ് റാവത്തിന്റെ സുഹൃത്തും മുഖ്യപ്രതിയുമായ പ്രവീൺ റാവത്ത് 112 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.
തട്ടിപ്പ് നടത്താൻ റാവുത്ത് പ്രതികളെ സഹായിച്ചിട്ടുണ്ടെന്നും പകരം 1.06 കോടി രൂപ സേനാ നേതാവിനും ഭാര്യ വർഷ റാവുത്തിനും വ്യത്യസ്ത മാർഗങ്ങളിലൂടെ വകമാറ്റിയെന്നും ഇഡി വ്യക്തമാക്കി. കേസിൽ സഞ്ജയ് റാവത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു.