ഇളയരാജയുടെ മകനും തമിഴ് സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍ രാജ ഉംറ ചെയ്യുന്നു. ഉംറ ചെയ്യാനുള്ള വേഷത്തോടെ വിമാനത്തില്‍ ഇരിക്കുന്ന യുവന്റെ ചിത്രവും പ്രചരിക്കുന്നുണ്ട്. എന്നാണ് യുവന്‍ യാത്ര തിരിച്ചതെന്ന വിവരം ലഭ്യമല്ല.
2014ലാണ് യുവന്‍ ശങ്കര്‍ രാജ താന്‍ ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തുന്നത്. 2011-ല്‍ അമ്മ മരിച്ചതോടെ കടുത്ത മാനസിക വിഷമം അനുഭവിച്ചെന്നും തുടര്‍ന്നാണ് ഇസ്ലാമിന്റെ വഴി തിരഞ്ഞെടുത്തതെന്നും യുവന്‍ പറഞ്ഞിരുന്നു.