ബാലരാമപുരത്ത് ട്രെയിലറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം. ബസിലെ ഡ്രൈവർക്കും നിരവധി യാതക്കാർക്കും പരിക്കേറ്റു.പുലര്‍ച്ചെ രണ്ടോടെയാണ് അപകടമുണ്ടായത്. വിമാനത്തിന്റെ ചിറകും യന്ത്ര ഭാഗങ്ങളുമായി പോയ ട്രെയിലറാണ് കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിച്ചത്. നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്.ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ഒരു ഭാഗം പൂർണമായും തകര്‍ന്നു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.