സിംല: ഹിമാചല്‍ പ്രദേശില്‍ 11 സീറ്റില്‍ സിപിഐഎം സ്ഥാനാര്‍ഥികള്‍ മത്സരിക്കും. സിപിഐ ഒരു സീറ്റിലും മത്സരിക്കും. മറ്റു സീറ്റുകളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.
നവംബര്‍ 12നാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഊര്‍ജിതമായി ബിജെപിക്കായി സംസ്ഥാനത്ത് പ്രചാരണം നടത്തും. ജനങ്ങള്‍ ആഗ്രഹിക്കുന്നവരെയാണ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരിക്കുന്നതെന്ന് ബിജെപി പറഞ്ഞു.
പ്രിയങ്ക ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസിനായി പ്രചാരണത്തിനെത്തും.
68 അംഗങ്ങളാണ് ഹിമാചല്‍ പ്രദേശ് നിയമസഭയിലുള്ളത്. ഹിമാചല്‍ പ്രദേശില്‍ ബിജെപി തന്നെ അധികാരത്തിലെത്തുമെന്നാണ് എബിപി ന്യൂസ്-സീവോട്ടര്‍ സര്‍വെ പ്രവചിക്കുന്നത്. 37 മുതല്‍ 48 സീറ്റുകള്‍ വരെ ബിജെപിക്ക് ലഭിക്കുമെന്നാണ് സര്‍വേ കണ്ടെത്തുന്നത്. കോണ്‍ഗ്രസിന് 21മുതല്‍ 29 സീറ്റുകള്‍ വരെയാണ് സര്‍വേയില്‍ പ്രവചിക്കുന്നത്.ഹിമാചലില്‍ ബി ജെ പി അധികാരത്തിലെത്തുമെങ്കിലും വോട്ട് വിഹിതം കുറയുമെന്ന് സര്‍വേയില്‍ പറയുന്നു.