കണ്ണൂര്‍: ഇരിട്ടിയില്‍ 17 കാരി ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിൽ. പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ.മലപ്പട്ടം സ്വദേശി കൃഷ്ണന് (53) നെയാണ് ഉളിക്കല്‍ പോലിസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോയും ബലാത്സംഗക്കുറ്റവും ചുമത്തിയാണ് കേസ്.
പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയ ഇയാള്‍ കുട്ടിയെ പീഡിക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്നലെ രാവിലെയാണ് വയറുവേദനയുമായി പെണ്‍കുട്ടി അമ്മയ്ക്കൊപ്പം താലൂക്ക് ആശുപത്രിയില്‍ എത്തിയത്. പിന്നീട് പെണ്‍കുട്ടി ആശുപത്രിയിലെ ശുചിമുറിയില്‍ ആണ് കുഞ്ഞിന് ജന്മം നല്കി. എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡിപ്പിക്കപ്പെട്ട വിവരം പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്. പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുഞ്ഞിനെയും അമ്മയെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.